Sonntag, 13. Juli 2008

സാഗരതീരത്ത്‌

സാഗരതീരത്ത്‌ വെള്ളിനുരകളെ
പൊന്നിളം ചന്ദ്രിക സൗവര്‍ണ്ണമാക്കുന്നു.
ദേവകള്‍ മയങ്ങുമീ തമോമണ്ഡല ശൂന്യതയില്
‍മിന്നാമിന്നികള്‍ തങ്കനൂല്‍ നെയ്യുന്നൂ.
രാപ്പാടി തന്റെ നാദമായ്‌ വന്നൂ.
ആത്മാവിന്‍ സ്വരധാര ആ നാദ വീചിയില്‍
ഇണചേര്‍ന്നു പുല്‍കി ലയിച്ചുപോയി.(സാഗരതീരത്ത്‌...)

വിശാലമീമണല്‍ത്തീരത്തിരുന്നല്‍പം
സ്വപ്നങ്ങള്‍ കോര്‍ക്കാന്‍ സ്നേഹത്തിന്‍ ബാഷ്പമായ്‌
പനിനീരിന്‍ സുഗന്ധമായ്‌
ഈ ജന്മ സായൂജ്യമായ്‌ വന്നിടുമോ?(സാഗരതീരത്ത്‌...)

താരകള്‍ മിന്നുന്ന വിണ്ഡലവും
ജീവന്‍ തുടിക്കുന്ന ഭൂതലവും
ചുംബിക്കുമീ തീരത്ത്‌;
ഈ നീലരാവില്‍നിന്‍
ഹൃദയ സ്പന്ദനം നീ പകര്‍ന്നിടുമോ?
ഇന്നുതൊട്ടങ്ങോളം ഒന്നിച്ചുവളരുവാന്‍
മാറ്റത്തിന്‍ വേഗങ്ങള്‍ ഒന്നിച്ചെതിരേക്കാന്
‍അനുരാഗ സ്വപനം മയങ്ങുമാ മിഴികളുമായ്‌...
ഒന്നിച്ചീതീരത്തൂടല്‍പം നടന്നിടുമോ?(സാഗരതീരത്ത്‌...)